Skip to main content

കോവിഡ് ആശുപത്രികളിൽ  1,307 കിടക്കകൾ ഒഴിവ്

 

 

 

ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 2,996 കിടക്കകളിൽ 1,307 എണ്ണം ഒഴിവുണ്ട്. 105 ഐ.സി.യു കിടക്കകളും 42 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 720 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 338 കിടക്കകൾ, 20 ഐ.സി.യു, 22 വെന്റിലേറ്റർ, 376 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി  978 കിടക്കകളിൽ 445 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 231 എണ്ണം ഒഴിവുണ്ട്. 60 ഡോമിസിലിയറി കെയർ സെന്ററുകളിൽ  ആകെയുള്ള 1,467 കിടക്കകളിൽ 1,132 എണ്ണം ഒഴിവുണ്ട്.

date