Skip to main content

വിത്തുകള്‍ നല്‍കി കുട്ടികള്‍ക്കു കൃഷിപാഠം

 

സംരക്ഷിക്കപ്പെടേണം  വളരുന്ന ബാല്യവും തളരുന്ന ചെടിയും എന്ന ആശയം മുന്‍നിര്‍ത്തി പള്ളിവാസല്‍ ഗ്രാമ പഞ്ചായത്തിന്റെയും പള്ളിവാസല്‍ കൃഷിഭവന്റെയും നേതൃത്വത്തില്‍ കുഞ്ചിത്തണ്ണി ദേശിയം അംഗന്‍വാടിയില്‍ കുട്ടികള്‍ക്കായി പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു. ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി കുട്ടികള്‍ കൂടുതല്‍ സമയം ഓണ്‍ലൈന്‍ ഫ്‌ളാറ്റ് ഫോമില്‍ സമയം ചിലവഴിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക വൃത്തിയുമായി കൂടി കുട്ടികളെ ചേര്‍ത്ത് നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പരിപാടിക്ക് രൂപം നല്‍കിയിട്ടുള്ളത്.  അഡ്വ. എ രാജ എം എല്‍ എ വിത്തുകളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികളെ പ്രകൃതിയുമായി അടുക്കാന്‍ പദ്ധതി സഹായിക്കുമെന്ന് എം എല്‍ എ പറഞ്ഞു.മികച്ച രീതിയില്‍ കൃഷി പരിപാലിക്കുന്ന പതിനാല്് വാര്‍ഡുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് പഞ്ചായത്ത് അംഗീകാരം നല്‍കും. ചടങ്ങില്‍ പള്ളിവാസല്‍ പഞ്ചായത്തിന്റെ പരിസ്ഥിതി സൗഹൃദ ശുചിത്വ പരിപാടിയുടെ ലോഗോ പ്രകാശനവും എം എല്‍ എ  നിര്‍വ്വഹിച്ചു.ദേശിയം അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ സിജി ആന്റണി പദ്ധതി വിശദീകരണം നടത്തി. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കൃഷി വകുപ്പുദ്യോഗസ്ഥര്‍, ഐ സി ഡി എസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date