Skip to main content

നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന കുട്ടികൾക്ക്  'ക്രാഡ് - ഐഡിയേറ്റർ പുരസ്‌കാരം' 

 

 

 

വീട്ടിലിരുന്ന്  നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന കുട്ടികൾക്ക് പുരസ് കാരം ഏർപ്പെടുത്തി ജില്ലാപഞ്ചായത്ത് എഡ്യൂകെയർ പദ്ധതി. ഓൺലൈനായി നടക്കുന്ന 'ക്രാഡ് - ഐഡിയേറ്റർ അവാർഡ്' പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി ശിവാനന്ദൻ നിർവ്വഹിച്ചു.  വിദ്യാർഥികൾക്ക് ശാസ്ത്ര-സാങ്കേതികവിദ്യ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് പദ്ധതി.  

കോഴിക്കോട് ജില്ലാ പഞ്ചായത്ത് - എഡ്യൂ കെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയും ക്രാഡ് ഇന്നോവഷനും സംയുക്തമായി സങ്കടിപ്പിക്കുന്ന 'ക്രാഡ് ഐഡിയെറ്റർ' അവാർഡിൽ ആറ് മുതൽ 10 വരെ ക്ലാസ്സുകളിലെ  വിദ്യാർത്ഥികൾക്ക് നൂതനാശയങ്ങൾ പങ്ക് വെച്ച് സമ്മാനം നേടാം.  വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന്  മത്സരത്തിൽ പങ്കെടുക്കാമെന്ന സൗകര്യമുണ്ട്. 

മൊബൈൽ ആപ് വികസനം, ഗതാഗതം, കൃഷി, ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ്,  ബഹിരാകാശം, മാലിന്യനിർമാർജനം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും കുട്ടികൾക്ക് ആശയങ്ങളും കണ്ടെത്തലുകളും പങ്കുവെക്കാം. മത്സരത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേക രജിസ്ട്രേഷൻ ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. 2500ഓളം കുട്ടികളാണ് അവാർഡ് പദ്ധതിയിൽ രജിസ് റ്റർ ചെയ്തത്.

 ഒന്നാംഘട്ടത്തിൽ ആശയങ്ങൾ സമർപ്പിച്ച കുട്ടികൾക്ക് വിശദമായി ക്ലാസുകൾ നൽകും. രണ്ടാം ഘട്ടത്തിൽ നിർദിഷ് ട വെബ്സൈറ്റ് വഴി ആഗസ് റ്റ്  15നകം വിശദാംശങ്ങൾ സമർപ്പിക്കണം.  ആശയങ്ങൾ നിർദേശിച്ച കുട്ടികളിൽനിന്ന്     പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ മികച്ച 50 കണ്ടെത്തലുകൾ ആശയങ്ങൾ വിദഗ്ധർ പരിശോധനക്ക് വിധേയമാക്കി അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കും. ഈ വിദ്യാർഥികൾക്കായി നൂതന സാങ്കേതികവിദ്യ നൈപുണ്യ പരിശീലനം നൽകും. പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ വികസിപ്പിക്കുന്ന ഏറ്റവും മികച്ച  ആശയങ്ങൾക്ക് ക്യാഷ് അവാർഡ് നൽകും.

ജില്ലാപഞ്ചായത്ത് ആരോ ഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ എൻ.വിമല അധ്യക്ഷത വഹിച്ചു. ക്രാഡ് ഐഡിയേറ്റർ പ്രൊമോ വീഡിയോ  ജില്ലാപഞ്ചായത്ത് അം ഗം മുക്കം മുഹമ്മദ് പ്രകാശനം ചെയ്തു.  ജില്ലാകലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥി ആയിരുന്നു.   ‍ഡയറ്റ് പ്രിൻസിപ്പാൾ വി.വി പ്രേമരാജൻ ആമുഖപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ  പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ക്രാഡ് ഇന്നവേഷൻ എംഡി അർഷിൻ അഷ്റഫ്   അവാർഡ് വിശദീകരണം നടത്തി.  ആരോ ഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അം ഗങ്ങളായ കൂടത്താംകണ്ടി സുരേഷ്, നാസർ എസ്റ്റേറ്റ്മുക്ക്, നിഷ പുത്തൻപുരയിൽ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റർ ബി.മധു, എസ്.എസ്.കെ ജില്ലാ കോഡിനേറ്റർ അബ്ദുൽ ഹക്കീം, വിദ്യാഭ്യാസ വിദ ഗ്ദ്ധർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മിനി വി.പി.സ്വാ ഗതവും എഡ്യുകെയർപദ്ധതി കോർഡിനേറ്റർ അബ്ദുന്നാസർ യു.കെ.നന്ദിയും പറഞ്ഞു.

date