Skip to main content

ബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ബാർബർ തൊഴിലാളികൾക്ക് ബാർബർഷോപ്പ് നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നും ധനസഹായം നൽകുന്ന പദ്ധതിയിൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സ്ഥാപനം സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ www.bcdd.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്. 2589/2021

date