Skip to main content

മോഡല്‍ പോളിടെക്നിക്കില്‍ പുതിയ രണ്ട് കോഴ്സുകള്‍

 

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് ക്യാമ്പസില്‍ നിലവിലുള്ള കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് കോഴ്സുകള്‍ക്ക് പുറമേ പുതിയതായി ആരംഭിച്ച ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒരു ബാച്ചില്‍ 60 പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 10നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 9447488348, 9400606242

date