Skip to main content

കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു

 

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന  പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നു. ഓഗസ്റ്റ് അഞ്ചിനും ആറിനും മുട്ടകോഴി വളര്‍ത്തല്‍, 11നും 12നും ആട് വളര്‍ത്തല്‍, 26ന് കാട വളര്‍ത്തല്‍ എന്നിങ്ങനെയാണ് പരിശീലനം. താല്‍പ്പര്യമുള്ളവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10.30നും വൈകിട്ട് 3.30നുമിടയില്‍ 0479-2457778 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.

date