Skip to main content

നെഹ്രു യുവകേന്ദ്ര ഡയറക്ടർ ജനറൽ ഡെപ്യൂട്ടേഷൻ നിയമനം

ന്യൂഡൽഹിയിലെ നെഹ്രു യുവകേന്ദ്രയിൽ ഡയറക്ടർ ജനറൽ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. 37400+67000+ GP 8700 പേ സ്‌കെയിലിലുള്ള മൂന്ന് വർഷമായി റഗുലർ സർവീസിലുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്രായം 50 വയസിൽ താഴെ. വിശദാംശങ്ങൾ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ (www.yas.nic.in) ലഭിക്കും.
പി.എൻ.എക്സ്. 2631/2021

date