Skip to main content

വായനപക്ഷാചരണം : ജൂണ്‍ 19 മുതല്‍ വിവിധ പരിപാടികള്‍

ജില്ലയില്‍ വായനപക്ഷാചരണ പരിപാടികളുടെ ഭാഗമായി ജൂണ്‍ 19 മുതല്‍ ജൂലൈ  7 വരെ വിവിധ പരിപാടികള്‍ നടക്കും. ജൂണ്‍ 19 ന് വായനപക്ഷാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനവും സബ് ജില്ലാതല ഉദ്ഘാടനവും പി എന്‍ പണിക്കര്‍ അനുസ്മരണവും വായനശാലതലത്തില്‍ വനിതമത്സരവും നടക്കും. ജൂണ്‍ 20 ന് സ്കൂളുകളില്‍ എഴുത്തുപെട്ടി ഉദ്ഘാടനവും 21 ന് വനിതാ വേദികളുടെ ആഭിമുഖ്യത്തില്‍ വായനകൂട്ടായ്മയും 21 ന് സ്കൂളുകളില്‍ ലൈബ്രറി സജ്ജീകരിക്കലും നടക്കും. 23, 24 തീയതികളില്‍ പുസ്തപ്രദര്‍ശനവും വായനമൂല സജ്ജീകരണവുമുണ്ടാകും. 25 ന് സ്കൂളില്‍ അമ്മ വായനയും 26 ന് ലഹരി വിരുദ്ധ സദസ്സും നടക്കും. 27, 28, 29 തീയതികളില്‍ പുതിയ പുസ്തകങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തലും നടക്കും. 30 ന് അക്ഷരഭിക്ഷ പുസ്തക സമാഹരണമാണ് നടക്കുക. ജൂലൈ ഒന്നിന് പൊന്‍കുന്നം വര്‍ക്കി അനുസ്മരണവും യു പി വായനാമത്സരവും സംഘടിപ്പിക്കും. ജൂലൈ അഞ്ചിന് സ്കൂള്‍ തലത്തില്‍ അഖില കേരള അക്ഷരോത്സവും ബഷീര്‍ അനുസ്മരണവും നടക്കും. ജൂലൈ ആറിന് എഴുത്തുപ്പെട്ടി സമ്മാനദാനവും ജൂലൈ ഏഴിന് താലൂക്ക് തല സമാപനവും ഐ വി ദാസ് അനുസ്മരണവും നടക്കും.

date