Skip to main content

സംസ്ഥാനത്തെ ആദ്യഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി  :   അഭിമാനത്തോടെ ഡി ടി പി സി

 ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതികള്‍ സംസ്ഥാനത്ത് ആദ്യമായി പൂര്‍ത്തീകരിച്ചതിന്‍റെ നേട്ടവുമായാണ് ജില്ലാടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്. 48 ലക്ഷം രൂപ ചെലവില്‍ വാഴാനി ഡാം പദ്ധതി, 47.68 ലക്ഷം രൂപയുടെ
    പീച്ചി ഡാം പദ്ധതി, 36.88 ലക്ഷം രൂപയുടെ പൂമല ഡാം പദ്ധതി, 20 ലക്ഷം രൂപ ചെലവില്‍ മുനയ്ക്കല്‍ ബീച്ച് പദ്ധതി, 18 ലക്ഷം രൂപ ചെലവില്‍ സ്നേഹതീരം ബീച്ച് പദ്ധതി എന്നിവയാണ് ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡി ടി പി സി പൂര്‍ത്തീകരിച്ചത്.
    ഇക്കാലയളവില്‍ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്താവുന്ന വിവിധ നേട്ടങ്ങള്‍ കൈവരിക്കാനും ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനായി. ബീച്ച് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിട്ട്  നാട്ടിക  ബീച്ചിലെ നിര്‍മ്മാണ  പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ആറാട്ടുപുഴ തീര്‍ത്ഥാടക ടൂറിസം പദ്ധതി 93 ലക്ഷം രൂപ ചെലവിലും പൂര്‍ത്തിയാക്കി. 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കുന്നംകുളം ടൂറിസം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 
    ഗുരുവായൂരിന്‍റെ സമഗ്ര വികസനത്തിനായുള്ള പ്രസാദം പദ്ധതിയും കൊടുങ്ങല്ലൂരിലെ മുസിരിസ് ഹെറിറ്റേജ് പദ്ധതിയും പുരോഗമിക്കുന്നു്. ഭിന്നശേഷിക്കാരായ സഞ്ചാരികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍  ഏറ്റവും അധികം കേന്ദ്രങ്ങളില്‍ ഒരുക്കിയത് ജില്ലയിലാണ്. വിലങ്ങന്‍കുന്ന്, വാഴാനി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ഭിന്നശേഷി സൗഹ്യദ കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സ്നഹതീരത്ത് ലാക്റ്റേഷന്‍ സ്റ്റേഷന്‍ തുറക്കാനായി. ചെപ്പാറ റോക്ക് ഗാര്‍ഡന്‍ പദ്ധതി നിര്‍മ്മാണം പുരോഗമിക്കുന്നു.  
    ഉത്തരവാദ ടൂറിസം മിഷന്‍ നടപ്പാക്കുന്ന ആദ്യ ഏഴ് ജില്ലകളില്‍ തൃശ്ശൂരിനും സ്ഥാനം പിടിക്കാനായത് ് നേട്ടമായി. 2.5 കോടി രൂപയുടെ പൂമല ഇക്കോ ടൂറിസം വില്ലേജ്  പദ്ധതി , 2.5 കോടി രൂപ ചെലവില്‍ കിളിപ്പാടം ടൂറിസം പദ്ധതി , 2 കോടി രൂപ ചെലവില്‍  വാഴാനി മ്യൂസിക്കല്‍ ഫൗണ്ടന്‍ പദ്ധതി, ് 98.49 ലക്ഷം രൂപയുടെ മലക്കപ്പാറ ഫെസിലിറ്റേഷന്‍ സെന്‍റര്‍ എന്നിവ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നിര്‍മ്മാണോദ്ഘാടന സ്വപ്ന പദ്ധതികളാണ്.  

date