Skip to main content

പ്രവര്‍ത്തന മികവില്‍ ജില്ല കായിക ഉണര്‍വിലേക്ക്

ഒളിമ്പിക്സ് മെഡലുകള്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഓപ്പറേഷന്‍ ഒളിമ്പിയ പദ്ധതി, ജില്ലയില്‍ ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്ന മള്‍ട്ടി ജിംനേഷ്യം, അക്വാട്ടിക് കോംപ്ലക്സിലെ നീന്തല്‍ കുളം എന്നിവയിലൂടെ ജില്ലയിലെ കായികരംഗം ഉണര്‍വിലേക്കു കുതിക്കുന്നു.
    കായിക പ്രതിഭകളെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സി ല്‍ നടത്തിയ സമ്മര്‍ കോച്ചിംഗ് ക്യാമ്പുകളില്‍ രണ്ടായിരത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. 2020-24 വര്‍ങ്ങളിലെ മെഡലുകള്‍ ലക്ഷ്യമിട്ടുകൊണ്ട് ഓപ്പറേഷന്‍ ഒളിമ്പിയ പദ്ധതിയും മികവോടെ പുരോഗമിക്കുകയാണ്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സ്ഥാപിക്കാനൊരുങ്ങുന്ന മള്‍ട്ടി ജിംനേഷ്യത്തിലേക്ക് നാല്‍പതു ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിക്കഴിഞ്ഞു. 
    ലോക ഒളിമ്പിക് ദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ കൂട്ടയോട്ടം, അണ്ടര്‍ 17 ഫിഫ വേള്‍ഡ് കപ്പ് ഫുട്ബോളിന്‍റെ പ്രചാരണാര്‍ത്ഥം നടത്തിയ വണ്‍ മില്യണ്‍ ഗോള്‍ തുടങ്ങിയ പരിപാടികള്‍ ജില്ലയിലെ കായിക മഹാത്മ്യം തെളിയിക്കാന്‍ പോന്ന ഘടകങ്ങളായിരുന്നു. ജൂഡോ, കരാത്തെ, ഹാന്‍ഡ്ബോള്‍, ബാഡ്മി ന്‍റണ്‍, അത്ലറ്റിക്സ് ഇനങ്ങളില്‍ നടത്തിയ സമ്മര്‍ കോച്ചിംഗ് ക്യാമ്പില്‍ അഞ്ഞൂറില്‍പ്പരം കുട്ടികള്‍ പരിശീലനം നല്‍കി.
    നീന്തല്‍ക്കുളത്തിന്‍റെ ഉദ്ഘാടനം 2018 ജൂണ്‍ ആദ്യവാരവും മള്‍ട്ടി ജിംനേഷ്യം സെപ്തംബറിലും ഉദ്ഘാടനം ചെയ്യും.

date