Skip to main content

ഫിഷ് മാർട്ട് മന്ത്രി സജി ചെറിയാൻ ഇന്ന് (സെപ്റ്റംബർ 16)  ഉദ്ഘാടനം  ചെയ്യും 

 

 

എറണാകുളം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്കുംസംസ്ഥാന സഹകരണ വകുപ്പും മത്സ്യഫെഡുമായി സഹകരിച്ച് സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മത്സ്യഫെഡ് ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം സെപ്റ്റംബർ 16 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ബാങ്ക് പാർക്കിംഗ് ഗ്രൗണ്ടിൽ  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.  വിഷരഹിതമായ മത്സ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.   കെ എൻ ഉണ്ണികൃഷ്ണൻ  എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

 

date