Skip to main content

പുനർഗേഹം പദ്ധതിയിൽ 15 വീടുകളുടെ താക്കോൽ ദാനം ഇന്ന് ( വ്യാഴം)

 

എറണാകുളം : സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി   ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന  പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും സംസ്ഥാന തല ഗൃഹപ്രവേശം  സെപ്റ്റംബര്‍ 16 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി  പിണറായി വിജയന്‍   ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ജില്ലയിൽ ഇതിന്റെ ഭാഗമായി 15  വീടുകളുടെ താക്കോൽ  കൈമാറും. 

 

മത്സ്യബന്ധന -  സാംസ്ക്കാരിക -  യുവജനകാര്യ വകുപ്പ് മന്ത്രി  സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് തീരദേശ ജില്ലകളിലെ 33 നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളുടെ ഭാഗമായി ജില്ലയിൽ വൈപ്പിന്‍ - കൊച്ചി നിയോജക മണ്ഡലങ്ങളിലും പരിപാടി നടക്കും.  

 

ഞാറക്കല്‍ മാഞ്ഞൂരാന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടിയില്‍ . കെ.എന്‍ ഉണ്ണികൃഷ്ണൻ എം.എല്‍.എ

 അദ്ധ്യക്ഷത വഹിക്കും. 10 ഭവനങ്ങളുടെ താക്കോല്‍ വ്യവസായ നിയമ 

വകുപ്പ് മന്ത്രി പി രാജീവ്  കൈമാറും.

 

കൊച്ചി നിയോജകമണ്ഡലത്തിൽ പൂര്‍ത്തീകരിച്ച 5 ഭവനങ്ങളുടെ താക്കോല്‍ കെ.ജെ മാക്സി എം.എല്‍.എ നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാര്‍ , ജനപ്രതിനിധികള്‍, രാഷ്ട്രീയ - 

 സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും.

date