Skip to main content

മിശ്രഭോജന ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഔപചാരിക പ്രഖ്യാപനം ഇന്ന്

 

 

എറണാകുളം : സഹോദരൻ അയ്യപ്പന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച മിശ്രഭോജനം നടന്ന ചെറായി തുണ്ടിപറമ്പിലെ ചരിത്രഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഔപചാരിക പ്രഖ്യാപനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് 

നിർവഹിക്കും

 

സഹോദരൻ അയ്യപ്പൻ സ്മാരക ഹാളിൽ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തിൽ കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും.  പ്രൊഫ എം കെ സാനു മുഖ്യ പ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ - സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുക്കും

date