Skip to main content

സൗജന്യ പരിശീലനം

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുളള മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനത്തിന് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപന്റായി ലഭിക്കും.  ഏതെങ്കിലും വിഷയത്തില്‍ ബിരുദം, 3 വര്‍ഷ ഡിപ്ലോമ, എഞ്ചിനീയറിങ് ബിരുദം എന്നിവയിലേതെങ്കിലും പാസായവര്‍ക്കും കോഴ്‌സ് പൂര്‍ത്തികരിച്ചവര്‍ക്കും അവസരം ലഭിക്കും.  പ്രായ പരിധി 18നും 26 നും മധ്യേ.

 

താല്‍പ്പര്യമുളളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തിലോ  cybersricdit@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ഈ മാസം 27ന് മുമ്പായി അയയ്ക്കണം.  അപേക്ഷകള്‍  www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2933944, 9947692219, 9447401523.

date