Skip to main content

സിവില്‍ സര്‍വീസ് പരിശീലനം*

തിരുവനന്തപുരം വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കിലെ സിവില്‍ സര്‍വ്വീസ് അക്കാദമി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് അണ്‍ അറ്റാച്ച്ഡ്, സ്‌ക്കാറ്റേര്‍ഡ് വിഭാഗം  തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതരില്‍ നിന്ന് ( മക്കള്‍/ ഭാര്യ/ഭര്‍ത്താവ് / സഹോദരി / സഹോദരന്‍) അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ ജില്ലാ കമ്മറ്റി ചെയര്‍മാന്‍മാരില്‍ നിന്നും ലഭിക്കുന്ന ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 20 നകം www. kile.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍. 04936 204344.

date