Skip to main content

ഏഴുനിറങ്ങൾ ട്രാൻസ് ജൻ്റർ ക്യാമ്പ് നാളെ(13-10-21)

 

ജില്ലാ ട്രാൻസ് ജൻ്റർ ജസ്റ്റിസ് ബോർഡ് പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതിനായുള്ള മുഖാമുഖവും ട്രാൻസ് വ്യക്തികൾക്കായുള്ള രണ്ടാം ഡോസ് കോവിഡ് വാക്സിനേഷൻ ക്യാമ്പുമായ ഏഴു നിറങ്ങൾ  ഒക്ടോബർ 13 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കലൂർ റിന്യൂവൽ സെൻ്ററിൽ നടക്കും. ആരോഗ്യ വകുപ്പിൻ്റെയും  എറണാകുളം വെൽഫയർ അസോസിയേഷൻ്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

   പരിപാടിയിൽ ജില്ലാ കളക്ടർ ജാഫർ മാലിക്ക്, ഡെപ്യുട്ടി പോലീസ് കമ്മീഷണർ ഐശ്വര്യ ഡോംഗ്രെ, മനഃശാസ്ത്രജ്ഞൻ ഡോ . സി. ജെ. ജോൺ , ജില്ലാ സാമൂഹ്യ നീതി ഓഫീസർ സുബൈർ കെ.കെ, സംസ്ഥാന ട്രാൻസ് കോ ഓഡിനേറ്റർ ശ്യാമ എസ് പ്രഭ, ജില്ലാ ട്രാൻസ് ജൻറർ ബോർഡ് അംഗങ്ങളായ അഡ്വ.മായാ കൃഷ്ണൻ, നവാസ് , വെൽഫയർ സർവീസസ് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ തുടങ്ങിയവർ പങ്കെടുക്കും. ട്രാൻസ് വ്യക്തികൾക്കിടയിൽ വർദ്ധിച്ചു വരുന്ന മാനസിക സംഘർഷങ്ങൾ, ആത്മഹത്യകൾ, എന്നിവ കണക്കിലെടുത്തും സർക്കാർ രൂപീകരിച്ചിട്ടുള്ള വിവിധ ക്ഷേമ പദ്ധതികൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുള്ള നിയമ പ്രശ്നങ്ങൾ, സ്വയം തൊഴിൽ, പുനരധിവാസ പ്രവർത്തനങ്ങൾ, ട്രാൻസ്ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് തുടങ്ങിയവയെക്കുറിച്ചുമുള്ള ചർച്ചകൾ, ട്രാൻസ് വിഭാഗവുമായി ബന്ധപ്പെട്ട സിനിമാ - ഡോക്യുമെൻററി പ്രദർശനങ്ങൾ, ട്രാൻസ് വ്യകതികളുടെ കലാപരിപാടികൾ തുടങ്ങിയവ  ഉൾപ്പെടുത്തിയുമാണ്  ശില്പശാല നടക്കുക. ശിൽപശാലയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ഉൾപ്പെടുത്തി വിശദമായ പദ്ധതി രൂപീകരിച്ച് നടപ്പാക്കാനാണ് സാമൂഹ്യ നീതി വകുപ്പ് ലക്ഷ്യമിടുന്നത് ശില്പശാലയിൽ പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കും  8281230314 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

date