Skip to main content

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് എഴുതുന്നവർക്കായി പ്രത്യുഷ

 

2021-22 വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്ന 'പ്രത്യുഷ ' പദ്ധതിയുമായി എറണാകുളം ജില്ലാ ഭരണകൂടം.  ജില്ലയിലെ ഗവൺമെൻറ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകി സ്കോളർഷിപ്പിന് 
യോഗ്യരാക്കുകയാണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ എൻസൈൻ എന്ന ഏജൻസിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെട്രോനെറ്റ് ആവശ്യമായ സാമ്പത്തിക സഹായം നൽകും. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് 

ഏഴാം ക്ലാസ് വാർഷിക മൂല്യ നിർണയത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് കരസ്ഥമാക്കി, നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന, കുടുംബ വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കവിയാത്ത വിദ്യാർത്ഥികളിൽ നിന്നുമാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്.
ഇതിനായി വിദ്യാഭ്യാസ വകുപ്പ്  ജില്ലാതലത്തിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഈ പരീക്ഷയിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്ന 300 വിദ്യാർത്ഥികളെ സൗജന്യ പരിശീലനത്തിനായി തിരഞ്ഞെടുക്കും. 

ഒക്ടോബർ 12 മുതൽ 19 വരെ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. നവംബർ ഒന്നിന് സ്ക്രീനിംഗ് ടെസ്റ്റ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് മാസത്തെ പരിശീലനമാണ് നൽകുന്നത്.

date