Skip to main content

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ഒക്ടോബർ 17) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. ചിറ്റൂർ താലൂക്ക് ആശുപത്രി

2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി

3. മണ്ണാർക്കാട് താലൂക്ക് ആശുപത്രി

4. കണ്ണമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രം

5. പള്ളിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം

6. പെരുമാട്ടി മീനാക്ഷിപുരം സർവീസ് സെന്റർ (രാവിലെ 11:00 മണി മുതൽ വൈകിട്ട് 4:30 വരെ)

7. വണ്ണമട കുടുംബാരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ 11:00 വരെ)

- എ ആർ ഓഡിറ്റോറിയം(രാവിലെ 11:30 മുതൽ ഉച്ചക്ക് 1:00 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഒക്ടോബർ 16 വരെ 1657191 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഒക്ടോബർ 16 വരെ 1657191 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 306304 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഒക്ടോബർ 16 ന് 470 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഒക്ടോബർ 16) ടെസ്റ്റ് പോസിറ്റിവിറ്റി 10.57 ശതമാനമാണ്.

ഇന്ന് (ഒക്ടോബർ 16) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. മേലാർകോട് എം എൻ കെ എം എച്ച് എസ് എസ്, ചിറ്റിലഞ്ചേരി

2. അലനല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം

3. മലമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം

4. പല്ലശ്ശന കുടുംബാരോഗ്യ കേന്ദ്രം

5. കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം

6. കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം
 

date