Skip to main content

ശിരുവാണി ഡാം റിവർ സ്ലൂയിസ് 60 സെന്റീമീറ്ററായി ഉയർത്തും

 

വ്യഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ശിരുവാണി ഡാമിന്റെ റിവർ സ്ലൂയിസ് 60 സെന്റീമീറ്ററായി ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കഴിഞ്ഞ ദിവസം ഡാമിന്റെ റിവർ സ്ലൂയിസ് 40 സെന്റീമീറ്റർ ഉയർത്തിയിരുന്നു. ഡാമിന്റെ പരമാവധി ജലനിരപ്പ് 877.00മീറ്ററാണ്. നിലവിലെ ജലനിരപ്പ് 876.88 മീറ്റർ ആയിട്ടുണ്ട്.
 

date