Skip to main content

ജില്ലയിൽ നാളെ 11 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ഒക്ടോബർ 18) 11 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രം (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

2. കാരാകുറുശ്ശി പ്രാഥമിക ആരോഗ്യ കേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

3. ചളവറ കെ വി യു പി സ്കൂൾ കൈലിയാട് (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

4. വാണിയംകുളം കുടുംബാരോഗ്യകേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

5. ആനക്കര കുമ്പിടി കുടുംബാരോഗ്യകേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

6. പട്ടിത്തറ ദാറുസ്സലാം മദ്രസ(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 1:00 വരെ)

7. ഷൊർണൂർ അമിനിറ്റി സെന്റർ, കുളപ്പുള്ളി ബസ് സ്റ്റാൻഡ്

8. കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രം

9. പെരിങ്ങോട്ടുകുറിശ്ശി കുടുംബാരോഗ്യ കേന്ദ്രം (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

10. കോട്ടായി ബാലവിഹാർ, മൃഗാശുപത്രി സമീപം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

11. പാലക്കാട് മന്തക്കര ഗണപതി ക്ഷേത്രം മണ്ഡപം, കൽപ്പാത്തി(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- മേലാമുറി പ്രാഥമികാരോഗ്യകേന്ദ്രം(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഒക്ടോബർ 17 വരെ 1,661,266 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഒക്ടോബർ 17 വരെ 1,661,266 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 306,649 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഒക്ടോബർ 17 ന് 345 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഒക്ടോബർ 17) ടെസ്റ്റ് പോസിറ്റിവിറ്റി 8.46 ശതമാനമാണ്.

ഇന്ന് (ഒക്ടോബർ 17) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. ചിറ്റൂർ താലൂക്ക് ആശുപത്രി

2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി

3. മണ്ണാർക്കാട് താലൂക്ക് ആശുപത്രി

4. കണ്ണമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രം

5. പള്ളിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം

6. പെരുമാട്ടി മീനാക്ഷിപുരം സർവീസ് സെന്റർ (രാവിലെ 11:00 മണി മുതൽ വൈകിട്ട് 4:30 വരെ)

7. വണ്ണമട കുടുംബാരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ 11:00 വരെ)

- എ ആർ ഓഡിറ്റോറിയം(രാവിലെ 11:30 മുതൽ ഉച്ചക്ക് 1:00 വരെ)
 

date