Skip to main content

പ്രളയബാധിത പ്രദേശങ്ങളിൽ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

 

വെള്ളം  കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരും  എലിപ്പനിപ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ 100 മില്ലി ഗ്രാമിന്റെ രണ്ടു ഗുളികകൾ ആഴ്ചയിലൊരിക്കൽ കഴിക്കണമെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജേക്കബ് വർഗീസ് അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും ഇവ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
 

ജലസ്രോതസുകൾ മലിനമായിരിക്കാൻ സാധ്യതയുള്ളതിനാൽ കിണറുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്ത ശേഷം കുടിവെള്ളം തിളപ്പിച്ചാറി മാത്രം കുടിക്കാൻ ഉപയോഗിക്കണം.  വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ പകരുന്നത് തടയാൻ ഇത് സഹായിക്കും.  സൂപ്പർ ക്ലോറിനേറ്റ്  ചെയ്യുന്നതിന് 1000 ലിറ്റർ വെള്ളത്തിനു 5 ഗ്രാം എന്ന കണക്കിനാണ് ബ്ലീച്ച്ചിങ് പൌഡർ ഉപയോഗിക്കേണ്ടത്.

date