Skip to main content

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ - ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. ഗോത്ര വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കുള്ള ഉന്നത വിദ്യാ ഭ്യാസ സ്‌കോളര്‍ഷിപ്പ്  ഒ.ആര്‍. കേളു എം.എല്‍.എ വിതരണം ചെയ്തു.

സാമൂഹികാധിഷ്ഠിതമായ വികസന പ്രവര്‍ത്തനത്തിലൂടെ പാര്‍ശ്വവല്‍ക്കരി ക്കപ്പെട്ട സമൂഹത്തെ മുന്നോട്ട് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടു ന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പൊതു സമൂഹത്തിന്റെ പിന്തുണയും സഹായവും ആവശ്യമാണ്. ഗോത്രജനവിഭാഗത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാലാനുസൃത മാറ്റങ്ങള്‍ കൊണ്ടുവരും. ഫണ്ടുകളുടെ കൃത്യമായ വിനിയോഗം ഉറപ്പാക്കുന്നതോടൊപ്പം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുളള നടപടികളും സ്വീകരിക്കു മെന്ന് മന്ത്രി വ്യക്തമാക്കി. സമഗ്രവികസനം സാമൂഹിക ഐക്യത്തിലൂടെ എന്നതാണ് ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ സന്ദേശമെന്നും  അദ്ദേഹം പറഞ്ഞു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ  138 ലധികം കുട്ടികള്‍ക്കായി  32 ലക്ഷം രൂപയാണ് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി  വിതരണം ചെയ്തത്. എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, പി. എച്ച്. ഡി, ബിരുദാനന്തര ബിരുദം, ബിരുദം തുടങ്ങിയ കോഴ്സുകളില്‍ പഠിക്കുന്ന സമര്‍ത്ഥരും സാമ്പത്തിക പ്രയാസം നേരിടുന്നവരുമായ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്. ചടങ്ങില്‍ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്സെടുത്തു. എക്‌സൈസ് വകുപ്പ് വിമുക്തിയുടെ നേതൃത്വത്തില്‍  വെളിച്ചം, നന്മയുടെ നാളെക്കായ് ഒരു കൈത്തിരി എന്ന വിഷയത്തില്‍  ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് അവതരിപ്പിച്ചു. വിവിധ നിയമങ്ങള്‍ എന്ന വിഷയത്തില്‍ എസ്.സി /എസ് ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ജോഷി ക്ലാസ്സെടുത്തു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.വാണിദാസ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ. ജയഭാരതി, മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍  ജി. പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  മീനാക്ഷി രാമന്‍, കെ. വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. വി. വിജോള്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗോത്ര ജന വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date