Skip to main content

മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിർദ്ദേശ പ്രകാരം ഒക്ടോബർ 20 മുതൽ 22 വരെ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കേരളത്തിലുടനീളം ഒക്ടോബർ 22 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേന്ദ്ര ജല കമ്മീഷന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം ജില്ലയിലെ നെയ്യാർ നദി, കരമന, പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചൻകോവിൽ എന്നീ നദികളിലെ ജലനിരപ്പ് അപകടനിരപ്പിലും മുകളിലാണ്. അച്ചൻകോവിൽ ഒഴിച്ചുള്ള മറ്റു നദികളിൽ ജലനിരപ്പ് ക്രമേണ താഴുന്നതായി കാണുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.
പി.എൻ.എക്സ്. 3912/2021

date