Skip to main content

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല

ഒക്ടോബർ 20 മുതൽ 22 വരെ കേരള -ലക്ഷദ്വീപ്  തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

 

 

നാളെ (ഒക്ടോബർ 20) മുതൽ ഒക്ടോബർ 22വരെ കേരള -ലക്ഷദ്വീപ്  തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50  കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽസാഹചര്യത്തിൽ ഈ ദിവസങ്ങളിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

 

നാളെയും (ഒക്ടോബർ 20) മറ്റന്നാളും (ഒക്ടോബർ 21) തെക്ക്-കിഴക്കൻ  അറബിക്കടലിലും കന്യാകുമാരി, മാലിദ്വീപ് തീരങ്ങളിലും ഗൾഫ് ഓഫ് മാന്നാറിലും മണിക്കൂറിൽ 40 മുതൽ 50  കിലോമീറ്റർ വരെ വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  

date