Skip to main content

കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപന നിരക്ക്  ഉയര്‍ന്നതിനെ തുടര്‍ന്ന് നാവായിക്കുളം പഞ്ചായത്തിലെ 11-ാം വാര്‍ഡായ ഡീസന്റ് മുക്ക്, വാമനപുരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പന്തുവിള, 14-ാം വാര്‍ഡായ ഈട്ടിമൂട് പ്രദേശങ്ങളെ കണ്ടെയന്റ്മെന്റ് സോണായും പാങ്ങോട് പഞ്ചായത്തിലെ തൃക്കോവില്‍വട്ടം വാര്‍ഡിനെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും പ്രഖ്യാപിച്ചു. ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

 

ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍, മാംസം, മത്സ്യം, മൃഗങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തനാനുമതിയുള്ളു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതല്‍ രാത്രി 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈന്‍-ഇന്‍, ടേക്ക് എവേ, പാഴ്‌സല്‍ തുടങ്ങിയവ അനുവദിക്കില്ല.

 

 പൊതുജനങ്ങള്‍ പരമാവധി വീടിനടുത്തുള്ള കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങണം. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഡെലിവറിക്കായി രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ പ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് സോണ്‍/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

 

 രോഗവ്യാപന നിരക്ക് നിയന്ത്രണ വിധേയമായ കോട്ടുകാല്‍ പഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്  (ചിന്നന്‍ വിള പ്രദേശം), മരുതൂര്‍ക്കോണം വാര്‍ഡുകളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

date