Skip to main content

അജാനൂര്‍ പഞ്ചായത്തില്‍ മുളന്തുരുത്ത് ഒരുങ്ങുന്നു

ഹരിത കേരളം മിഷന്റെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സി ഫോര്‍ യു  പദ്ധതിയില്‍ ഉള്‍പ്പെടുത്തി അജാനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുളന്തുരുത്ത് ഒരുങ്ങുന്നു. കുട്ടികള്‍ക്കിടയില്‍ പരിസ്ഥിതി ബോധവും, മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട അവബോധവും വളര്‍ത്തുക എന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതി ജില്ലയില്‍  നടപ്പിലാക്കുന്നത്. ഗവ.ഹയര്‍ സെക്കന്ററി     സ്‌കൂള്‍ എന്‍.എസ്സ്.എസ്സ് വളണ്ടിയര്‍മാരും, മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് മുളന്തൈകള്‍ നട്ട്പിടിപ്പിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്              കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.  അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അദ്ധ്യക്ഷത വഹിച്ചു.  ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്‌മണ്യന്‍ പദ്ധതി വിശദീകരണം നടത്തി. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, ജനപ്രതിനിധികളായ എം.ജി.പുഷ്പ, ലക്ഷ്മി തമ്പാന്‍, കെ.മീന, കൃഷ്ണന്‍ മാസ്റ്റര്‍, ഷീബ ഉമ്മര്‍, എം.ബാലകൃഷ്ണന്‍, എ.വി.ലക്ഷ്മി, പി.മിനി, തൊഴിലുറപ്പ് പദ്ധതി അസി.എഞ്ചിനീയര്‍ രജിത, പ്രഥമാധ്യാപകന്‍ പി.പി.രത്‌നാകരന്‍, പ്രിന്‍സിപ്പാള്‍ കെ.വി.വിശ്വംഭരന്‍, പി.ടി.എ പ്രസിഡന്റ് കെ.ശശി, എ.എസ്.അര്‍ജുന്‍ കിഷോര്‍,  എ.പി.അഭിരാജ് എന്നിവര്‍ സംസാരിച്ചു.

date