Skip to main content

പോളിടെക്‌നിക്ക്   രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന്‍

തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവ.പോളിടെക്‌നിക്ക്  കോളേജില്‍ 2021-22 അധ്യന വര്‍ഷം  ഒഴിവുള്ള സീറ്റുകളിലേക്ക്  ഒക്ടോബര്‍ 22, 23 തീയതികളില്‍ രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 75000 വരെ റാങ്ക് ഉള്ളവര്‍, എസ്.സി, എസ്.ടി, അനാഥര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍, പൊതുവിഭാഗത്തില്‍ സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന (ഇ ഡബ്ല്യു എസ്) വിദ്യാര്‍ഥികള്‍ എന്നിവര്‍ ഒക്ടോബര്‍ 22 ന് രാവിലെ 11 നകം കോളേജിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. സ്ട്രീം രണ്ട് 75000 റാങ്ക് വരെയുള്ളവര്‍, എസ്.സി, എസ്.ടി, അംഗപരിമിതര്‍, അനാഥര്‍, ലാറ്റിന്‍ കാത്തലിക്ക് എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒക്ടോബര്‍ 23 ന് രാവിലെ 11 നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ wwwpolyadmission.orgwww.gptctrikaripur.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഫോണ്‍: 9946457866, 9497644788

date