Skip to main content
കിലയുടെ ഏകദിന പരിശീലനം ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍ ഉദ്ഘാടനം ചെയ്യുന്നു

അതിദരിദ്രരെ കണ്ടെത്തല്‍; കില ഏക ദിന പരിശീലനം സംഘടിപ്പിച്ചു

കിലയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റിസോഴ്സ് പേര്‍സണ്‍മാര്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കും കിലയുടെ നേതൃത്വത്തില്‍ ഏക ദിന പരിശീലനം സംഘടിപ്പിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് അതിദാരിദ്ര്യം ഒഴിവക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന മിഷന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളുടെയും നഗരസഭയുടേയും പ്രതിനിധികള്‍ പങ്കെടുത്തു. ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും എന്നാല്‍ വിട്ടുപോയതുമായ അതി ദരിദ്രരെ കണ്ടെത്തി അവര്‍ക്ക് അതിദരിദ്ര അവസ്ഥയില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള സഹായവും പദ്ധതികളും സൂഷ്മ ആസൂത്രണത്തിലൂടെ നടപ്പിലാക്കുക എന്നതാണ്  ലക്ഷ്യം.

ആദ്യ ഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ താമസിച്ചു വരുന്ന അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടേണ്ടവരെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കും. തുടര്‍ന്ന് എന്യൂമറേറ്റര്‍മാര്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കിടയില്‍ സര്‍വ്വേ നടത്തും. ഈ രീതിയിലാണ് ഒഴിഞ്ഞുപോയവരെ കണ്ടെത്തുന്നത്. അതിനായി സാമൂഹിക പങ്കാളിത്തം ഉറപ്പാക്കും.

ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് അതിദരിദ്രരെ കണ്ടെത്തുന്നതിന്റെ പ്രസ്‌കതി, സമീപനം എന്ന വിഷയത്തില്‍ ആദ്യ ക്ലാസ് എടുത്തു. തുടര്‍ന്ന് കില സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്നര്‍മാരായ പപ്പന്‍ കുട്ടമത്ത്, അജയന്‍ പനയാല്‍, സി രാജാറാം, ഇ.വി ഗംഗാധരന്‍, എച്ച്. കൃഷ്ണ തുടങ്ങിയവര്‍ ക്ലാസെടുത്തു.

 

date