Skip to main content

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ആരോഗ്യഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടെ കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2021-22 വര്‍ഷത്തെ സ്റ്റൈപ്പന്റും അഡ്‌ഹോക് ഗ്രാന്റും അനുവദിക്കും. അപേക്ഷകരുടെ ജാതി, വരുമാനം എന്നിവ ബാധകമല്ല.  തുകല്‍ ഉരിക്കല്‍, തുകല്‍ ഊറക്കിടല്‍, പാഴ്‌വസ്തുക്കള്‍ പെറുക്കി വില്‍ക്കല്‍, മാലിന്യം നീക്കം ചെയ്യുന്ന  പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരുടെ മക്കളാണെന്ന് ബന്ധപ്പെട്ട നഗരസഭ /പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം സ്‌കൂള്‍ മേധാവി  സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട  ബ്ലോക്ക് പട്ടികജാതി  വികസന ഓഫീസില്‍  നവംബര്‍ 10 നകം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥിയുടെ ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഉള്ളടക്കം ചെയ്യണം.

date