Skip to main content

ജില്ലയിൽ  ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 273 പേർ

 

 ജില്ലയിൽ നിലവിൽ നാല് താലൂക്കുകളായി ഏഴു ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഏഴ് ക്യാമ്പുകളിലായി 273 പേരാണുള്ളത്. 

മണ്ണാർക്കാട് താലൂക്കിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോൺവെന്റ് യു.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിലവിൽ 36 കുടുംബങ്ങളിലെ 103 പേരാണുള്ളത്.

ഒറ്റപ്പാലം താലൂക്കിൽ നാല് ക്യാമ്പുകൾ പ്രവർത്തിക്കുന്നു. കൂനത്തറ ജി.വി.എച്ച്.എസ്.എസിൽ 10 പേരും കാരാട്ട്കുറുശ്ശി എൽ.പി സ്കൂളിൽ ആറ് പേരും കീഴൂർ യു.പി സ്കൂളിൽ 33 പേരും പി.ടി.എം ഹയർസെക്കൻഡറി സ്കൂളിൽ 10 പേരുമാണുള്ളത്.

പാലക്കാട് താലൂക്കിൽ മലമ്പുഴ വില്ലേജിലെ ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 79 പേരാണുള്ളത്.

ചിറ്റൂർ താലൂക്കിൽ അയിലൂർ പ്രീ-മെട്രിക് ഹോസ്റ്റലിൽ ആരംഭിച്ച ക്യാമ്പിൽ 32 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്.
 

date