Skip to main content

ഐഐഐസിയിൽ ചേരാൻ എറണാകുളത്തുകാർക്ക് വീണ്ടും അവസരം

 

 

കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ തൊഴിൽ നൈപുണ്യ പരിശീലന പരിപാടികളിലേക്ക് ചേരാൻ എറണാകുളത്തുകാർക്ക് വീണ്ടും അവസരം. 

 

ഇന്ന് (ശനിയാഴ്ച്ച, 30 നവംബർ 2021) എറണാകുളം ജില്ലക്കാർക്കുവേണ്ടി നടത്തിയ സ്പോട്ട് അഡ്മിഷനിൽ പ്രതികൂലകാലാവസ്ഥ കാരണം എത്തിച്ചേരാൻ കഴിയാഞ്ഞവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് അവധിദിവസം ആണെങ്കിലും നാളെക്കൂടി (ഞായറാഴ്ച്ച, 31 നവംബർ 2021) അവസരം നല്കുന്നത്. 

 

പ്രവേശനം ആഗ്രഹിക്കുന്നവർ 80789800009188524845 എന്നീ നമ്പരുകളിൽ വിളിച്ച് താത്ക്കാലിക രജിസ്ട്രേഷൻ നടത്താം. ഇവർക്ക് രേഖകൾ ഹാജരാക്കി പ്രവേശനം ഉറപ്പിക്കാനാകും.

 

നിർമാണരംഗത്ത് തൊണ്ണൂറ്റിയാറ് വർഷം പരിചയസമ്പത്തുള്ളതും പാലാരിവട്ടം പാലം ഉന്നതഗുണമേന്മയിലും റെക്കോർഡ് വേഗത്തിലും പുനർനിർമ്മിച്ചു മികവു തെളിയിച്ചതുമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഐഐഐസി നടത്തുന്നതും പ്രായോഗികപരിശീലനത്തിന് അവസരം ഒരുക്കുന്നതും.

 

അഞ്ചാം ക്ലാസ്സു യോഗ്യതയുള്ളവർക്ക് മുതൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്കുവരെ അപേക്ഷിക്കാം. 

 

കോഴ്സുകളും ബ്രായ്ക്കറ്റിൽ അടിസ്ഥാനയോഗ്യതയും ചുവടെ:

 

മൂന്നുമാസം ദൈർഘ്യമുള്ള ടെക്‌നിഷ്യൻ പരിശീലനപരിപാടികൾ: 

പ്ലംബർ ജനറൽ ലെവൽ 4 (പത്താം ക്ലാസ്സ്‌ ), അസിസ്റ്റന്റ് ഇലക്ട്രിഷ്യൻ ലെവൽ 3 (പത്താം ക്ലാസ്സ്‌), കൺസ്ട്രക്‌ഷൻ ഫീൽഡ് ലബോറട്ടറി ടെക്‌നിഷ്യൻ ലെവൽ 4 (പത്താം ക്ലാസ്സ്‌), കൺസ്ട്രക്‌ഷൻ പെയിന്റർ ആൻഡ് ഡെക്കറേറ്റർ ലെവൽ 3 (അഞ്ചാം ക്ലാസ്സ്‌), ബാർ ബെൻഡർ ആൻഡ് സ്റ്റീൽ ഫിക്സർ (അഞ്ചാം ക്ലാസ്സ്‌), അസിസ്റ്റന്റ് സർവേയർ (അഞ്ചാം ക്ലാസ്സ്‌),

 

ആറു മാസം ദൈർഘ്യമുള്ള സൂപ്പർവൈസറി പരിശീലനപരിപാടികൾ

 

 ക്വാളിറ്റി ടെക്‌നിഷ്യൻ (ഡിപ്ലോമ സിവിൽ), പ്ലംബർ ഫോർമാൻ ലെവൽ 5 (പ്ലസ് ടു), അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജിഐഎസ്/ജിപിഎസ് (സയൻസ് ബിരുദം, ബി എ ജോഗ്രഫി, ബി.ടെക് സിവിൽ).

 

ഒരുവർഷ സൂപ്പർവൈസറി പരിശീലന പരിപാടികൾ :

 

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്‌ (പ്ലസ് ടു ),

 

ഒരുവർഷ മാനേജീരിയൽ പരിശീലനങ്ങൾ: പി ജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കൺസ്ട്രക്‌ഷൻ മാനേജ്‌മെന്റ്‌ (ബി ടെക് സിവിൽ /ബി ആർക്ക്), പി ജി ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്‌ഷൻ ((ബി ടെക് സിവിൽ /ബി ആർക്ക്), പി ജി ഡിപ്ലോമ ഇൻ അർബൻ പ്ലാനിങ് ഡിസൈൻ ആൻഡ് മാനേജ്‌മെന്റ്‌ (ബി ടെക് സിവിൽ /ബി ആർക്ക്),, പി ജി ഡിപ്ലോമ ഇൻ ഫെസിലിറ്റീസ് ആൻഡ് കോൺട്രാക്ട് മാനേജ്‌മെന്റ്‌ (ബിരുദം), പി ജി ഡിപ്ലോമ ഇൻ റീറ്റെയ്ൽ മാനേജ്‌മെന്റ്‌ (ബിരുദം.)

 

ആറു മാസത്തെ മാനേജീരിയൽ പരിശീലനങ്ങൾ:

 

 പ്രൊഫഷണൽ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം, സൈറ്റ് സൂപ്പർവൈസർ (ബി ടെക് സിവിൽ, ബി ആർക്ക്)

 

വിശദവിവരങ്ങൾക്ക് (www.iiic.ac.in)

 

 

date