Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി പരിശീലനത്തിന് (ഓഫ്ലൈന്‍) അപേക്ഷ ക്ഷണിച്ചു. 

ഭിന്നശേഷിക്കാര്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും സ്‌റ്റൈപ്പന്റോടു കൂടിയാണ് പരിശീലനം. പി.എസ്.സിയുടെ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 60 പേര്‍ക്കാണ് അവസരം. അവസാന തീയതി നവംബര്‍ 28. ഫോണ്‍: 04792442502, 8848762578. ഇ-മെയില്‍: teekykm.emp.lbr@kerala.gov.in

date