Skip to main content

നോ സ്‌കാല്‍പല്‍ വാസക്ടമി- പുരുഷ വന്ധ്യംകരണ ക്യാമ്പുകള്‍

ആലപ്പുഴ: നോ സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ സൗജന്യ പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയാ ക്യമ്പുകള്‍ സംഘടിപ്പിക്കുന്നു. കാമ്പുകളുടെ വിവരം ചുവടെ. ആരോഗ്യ ബ്ലോക്ക്, തീയതി, കേന്ദ്രം എന്ന ക്രമത്തില്‍

തുറവൂര്‍, അരൂക്കുറ്റി, മുഹമ്മ, ചെട്ടികാട് - ഡിസംബര്‍ 2, 7(ചെട്ടികാട് ആര്‍.എച്ച്.ടി.സി), വെളിയനാട്, ചെമ്പുംപുറം, അമ്പലപ്പുഴ -ഡിസംബര്‍ 3(ആലപ്പുഴ ജനറല്‍ ആശുപത്രി), തൃക്കുന്നപ്പുഴ -ഡിസംബര്‍ 3(ഹരിപ്പാട് താലൂക്ക്  ആശുപത്രി),പാണ്ടനാട് - ഡിസംബര്‍ 3(ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി), ചുനക്കര, മുതുകുളം - ഡിസംബര്‍ 4 (കായംകുളം താലൂക്ക് ആശുപത്രി),കുറത്തികാട് - ഡിസംബര്‍ 4 ( മാവേലിക്കര ജില്ലാ ആശുപത്രി).

പുരുഷന്‍മാര്‍ക്കുള്ള സ്ഥിരം കുടുംബാസൂത്രണ മാര്‍ഗമായ നോ സ്‌കാല്‍പല്‍ വാസക്ടമി തികച്ചും സുരക്ഷിതവും ലളിതവുമാണ്. വേദനയോ, രക്തസ്രാവമോ ഉണ്ടാകില്ല. തുന്നല്‍ പോലും ഇല്ലാത്ത ശസ്ത്രക്രിയ കഴിഞ്ഞാല്‍ ഉടന്‍ വീട്ടില്‍ പോകാം.

date