ഭവന പൂര്‍ത്തീകരണം - ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
അടിമാലി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയില്‍ വരുന്ന കൊന്നത്തടി/ പള്ളിവാസല്‍ എന്നീ പഞ്ചായത്തുകളിലെ പട്ടികജാതി കുടുംബങ്ങളില്‍ നിന്ന് 2021-22 ലെ ഭവന പൂര്‍ത്തീകരണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ വകുപ്പ് / ഏജന്‍സികളില്‍ നിന്നും ഭവന നിര്‍മ്മാണ ധനസഹായ തുക പൂര്‍ണ്ണമായി കൈപ്പറ്റിയിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ അവശേഷിക്കുന്ന ഗുണഭോക്താക്കള്‍, സ്വന്തമായി നിര്‍മ്മാണം ആരംഭിച്ചിട്ടും പണി പൂര്‍ത്തീകരിക്കാത്തവര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരും , 10 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ച വീടുകള്‍ക്കാണ് ഈ ധനസഹായത്തിന് അര്‍ഹത ഉള്ളത്. ലൈഫ് മിഷന് പദ്ധതി പ്രകാരം അധിക ധനസഹായം കൈപ്പറ്റിയവര്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
ധനസഹായത്തിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാനം, വീടിന്റെ ഉടമസ്ഥാവകാശം, വീടിന്റെ കാലപ്പഴക്ക സര്‍ട്ടിഫിക്കറ്റ്, അംഗീകൃത എന്ജിനീയറില് നിന്നുള്ള എസ്റ്റിമേറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍, ബാങ്ക് പാസ്സ് ബുക്ക് കോപ്പി, ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് മുന്‍പ് ധനസഹായം ലഭിച്ചിട്ടില്ല എന്നീ സാക്ഷ്യ പത്രങ്ങള്‍ സഹിതം ഡിസംബര്‍ 20 വൈകിട്ട് 5ന് മുന്‍പായി അപേക്ഷ അടിമാലി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി വികസന ആഫീസുമായി ബന്ധപ്പെടുക
ഫോണ്‍: 8547630074 (എസ്.സി.ഡി.ഒ), 8113948483 (എസ്.സി പ്രമോട്ടര്‍ കൊന്നത്തടി), 9946317864 (എസ്.സി പ്രമോട്ടര്‍ പള്ളിവാസല്‍)
- Log in to post comments