Skip to main content

അപേക്ഷ ക്ഷണിച്ചു

ഗവ .ഐ.ടി.ഐ കട്ടപ്പന - 2020 ആഗസ്റ്റ് സെക്ഷനില്‍ ഏകവര്‍ഷ, ദ്വിവത്സര എസ്.സി.വി.ടി. കോഴ്സുകളില്‍ അഡ്മിഷന്‍ നേടി പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളില്‍ നിന്നും ഒന്നാം വര്‍ഷ റഗുലര്‍ പരീക്ഷകളില്‍ പങ്കെടുക്കുന്നതിനായും 2019 ആഗസ്റ്റ് സെഷനില്‍ ദ്വിവത്സര കോഴ്സുകളില്‍ അഡ്മിഷന്‍ നേടി പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളില്‍ നിന്നും രണ്ടാം വര്‍ഷ റഗുലര്‍ പരീക്ഷകളില്‍ പങ്കെടുക്കുന്നതിനായും, 2018 ആഗസ്റ്റ് സെഷനില്‍ ദ്വിവത്സര കോഴ്സുകളില്‍ അഡ്മിഷന്‍ നേടി എസ്.സി.വി.ടി. ട്രേഡ് ടെസ്റ്റില്‍ പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും രണ്ടാം വര്‍ഷ സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിനായും ആഗസ്റ്റ് 2018. 2019 സെഷനുകളില്‍ ഏക വത്സര കോഴ്സുകളില്‍ അഡ്മിഷന്‍ നേടി എസ്.സി.വി.ടി. ട്രേഡ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിനായും. നിശ്ചിത ഫോറത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നു.  റഗുലര്‍ പരീക്ഷയുടെ അപേക്ഷാഫീസ് 110 രൂപയും, സപ്ലിമെന്ററി പരീക്ഷയുടെ അപേക്ഷാഫീസ് 170 രൂപയുമാണ്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഡിസംബര്‍ 10 വൈകിട്ട് 4 മണി.  60 രൂപ ഫൈനോടു കൂടി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഡിസംബര്‍ 15 വൈകുന്നേരം 4.00 മണി.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ - 04868 272216

ഗവ .ഐ.ടി.ഐ കട്ടപ്പന  - 2014 ആഗസ്റ്റ് സെക്ഷനില്‍ എസ്.സി.വി.ടി ട്രേഡുകളില്‍ പ്രവേശനം നേടിയ മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ മുമ്പ് എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും. 2015 ആഗസ്റ്റ് സെഷന്‍ മുതല്‍ രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി മുമ്പ് പരാജയപ്പെട്ട ട്രെയിനികള്‍ക്കും 2016 ആഗസ്റ്റ് സെഷന്‍ മുതല്‍ പ്രവേശനം നേടി മുമ്പ് ഒന്ന്., രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട്, തുടര്‍ച്ചയായ 5 വര്‍ഷത്തിനുള്ളില്‍ ആകെ 5 അവസരങ്ങള്‍ വിനിയോഗിക്കാത്ത ട്രെയിനികള്‍ക്കും ഡിസംബര്‍ 2021 ല്‍ നടക്കുന്ന എസ്.സി.വി.ടി. ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ (സപ്ലിമെന്ററി) പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷ സീകരിക്കുന്നു. ആദ്യ അവസരത്തിനു പുറമെ നാല് അധിക അവസരങ്ങള്‍ ആണ് പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നത്.  ഇപ്രകാരം ഓരോ സെമസ്റ്ററിനും അഞ്ച് അവസരങ്ങള്‍ വിനിയോഗിച്ചവര്‍ക്ക് തുടര്‍ന്ന് പരീക്ഷ എഴുതുവാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല.  ഓരോ സെമസ്റ്ററിനും പ്രത്യേകം അപേക്ഷയും അപേക്ഷാഫീസും ആവശ്യമാണ്.  സപ്ലിമെന്ററി പരീക്ഷയുടെ അപേക്ഷാഫീസ് 170 രൂപയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10 വൈകിട്ട് 4 മണി.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04868 272216

date