Skip to main content

റേഡിയോഗ്രാഫര്‍ നിയമനം; അഭിമുഖം 15ന്

ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റേഡിയോഗ്രാഫര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 15ന് നടക്കും.

എട്ട് ഒഴിവുകളാണുള്ളത്. പ്രതിദിന വേതനം- 483 രൂപ.കേരളാ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.ആര്‍.ടി/ ഡി.ആര്‍.ആര്‍.ടി യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.

പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും റേഡിയോഗ്രാഫിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. 

പ്രായം 20നും 35നും മധ്യേ.  യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 15ന് രാവിലെ 11ന്  മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസില്‍ എത്തണം.

date