Skip to main content

ഉപഭോക്തൃ സംരക്ഷണ അവാർഡിന് അപേക്ഷിക്കാം

2019 ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് കേരളത്തിൽ  രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഉപഭോക്തൃ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുകയും മൂന്നു വർഷത്തെ പരിചയവുമുള്ള സംഘടനകൾക്ക് അവാർഡിന് അപേക്ഷിക്കാം. വിശദവിവരങ്ങൾ ഉപഭോക്തൃകാര്യ വകുപ്പ്, പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. അപേക്ഷകൾ 2022 ജനുവരി 15ന് വൈകിട്ട് അഞ്ചിന് മുൻപ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭിക്കണം. സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ ഫയൽ ചെയ്ത കേസുകൾ, കമ്മീഷനുകൾക്ക് പുറത്ത് ഒത്തുതീർപ്പാക്കിയ കേസുകൾ എന്നിവയ്ക്ക് ഓരോ കേസിനും പരമാവധി 10 പോയിന്റും ഓരോ പുസ്തകത്തിനും പരമാവധി 20 പോയിന്റും വീതം ലഭിക്കും. നവമാദ്ധ്യമങ്ങളിലെ ഇടപെടലുകൾക്ക് (ഫേസ് ബുക്ക് പേജ്, ട്വിറ്റർ അക്കൗണ്ട് മുതലായവ) ലൈക്കുകൾ, ഷെയറുകൾ, പിന്തുടരുന്നവർ തുടങ്ങിയവ പരിഗണിച്ച് ഒരോ അക്കൗണ്ടിനും പരമാവധി 10 പോയിന്റ് വീതവും ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിൽ ഫയൽ ചെയ്ത കേസുകൾ ഓരോന്നിനും പരമാവധി അഞ്ച് പോയിന്റ് വീതവും സെമിനാറുകൾ, പ്രസിദ്ധീകരിച്ച മാഗസിനുകൾ, കൺസ്യൂമർ ക്ലബ് പ്രവർത്തനങ്ങൾ, ഉൽപ്പന്ന പരിശോധനകൾ എന്നിവയ്ക്ക് ഓരോന്നിനും പരമാവധി അഞ്ച് പോയിന്റ് വീതവും പ്രസിദ്ധീകരിച്ച ലഘുലേഖകൾക്ക് ഓരോന്നിനും പരമാവധി രണ്ട് പോയിന്റ് വീതവും ലഭിക്കും.
പി.എൻ.എക്സ്. 4925/2021

date