Skip to main content

മത്സ്യബന്ധനയാനങ്ങളുടെ ലൈസന്‍സ് അദാലത്ത് 9ന്

 

 

 

മത്സ്യബന്ധനയാനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനും പരമ്പരാഗത യാനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് അപേക്ഷ സ്വീകരിക്കുന്നതിനുമായി ഡിസംബര്‍ ഒന്‍പതിന് ചോമ്പാല ഹാര്‍ബറില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 3.30 വരെ ജില്ലയില്‍ ഫിഷറീസ് വകുപ്പ് ലൈസന്‍സ് അദാലത്ത് നടത്തുന്നു.  ലൈസന്‍സ് പുതുക്കാത്ത യാനങ്ങള്‍ ഡിസംബര്‍ ഒന്‍പതിന് മുമ്പുതന്നെ ഭൗതിക പരിശോധന പൂര്‍ത്തിയാക്കണം.  ഭൗതിക പരിശോധന ഫോം, അനുബന്ധ രേഖകള്‍ സഹിതം യാന ഉടമകള്‍ അദാലത്തില്‍ ഹാജരാകണമെന്ന് ഫിഷറീസ് വകുപ്പ് അസി. ഡയറക്ടര്‍ അറിയിച്ചു.  പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

date