Skip to main content

അഭിമുഖം

 

 

 

നാദാപുരം കല്ലാച്ചിക്കടുത്ത വളയം ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ എട്ടിന് രാവിലെ 11 മണിക്ക് ഐ.ടി.ഐ.യില്‍ നടത്തുന്നു.
യോഗ്യത- സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രസ്തുത ട്രേഡില്‍ എന്‍.റ്റി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യതയുള്ളവര്‍ അസ്സൽ 
സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാൾ അറിയിച്ചു.

date