Skip to main content

സുഭിക്ഷകേരളം പദ്ധതി: ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണം ചെയ്തു

 

 

 

പനങ്ങാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പനങ്ങാട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണം ചെയ്തു. 1190 കര്‍ഷകര്‍ക്കായി 8725 തൈകളാണ് വിതരണം ചെയ്തത്. കൃഷിഭവന്‍ പരിസരത്ത് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രോബാഗ് വിതരണവും നടത്തി.6000 ഗ്രോബാഗുകളാണ് വിതരണം ചെയ്യുന്നത്.

ചടങ്ങിൽ വാര്‍ഡ് മെമ്പര്‍ റിജുപ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.വി ഖദീശക്കുട്ടി, കാര്‍ഷിക കര്‍മ്മ സമിതിയംഗം സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ കെ.ടി.അര്‍ച്ചന ശ്യാം സ്വാഗതവും ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ കെ.കെ പത്മനാഭന്‍ നന്ദിയും പറഞ്ഞു.

date