Skip to main content

സൈഡ് വീല്‍ നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന സൈഡ് വീല്‍ സ്‌കൂട്ടര്‍ പദ്ധതിയിലേക്ക് (ശുഭയാത്ര) അപേക്ഷ ക്ഷണിച്ചു.  ഓര്‍ത്തോ വിഭാഗത്തില്‍ 40 ശതമാനവും അതിനു മുകളിലും ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍  സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സ്വന്തംപേരില്‍ എടുത്ത 200 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ ഉള്‍പ്പെടെ അപേക്ഷയുടെ മറുപുറത്തില്‍ പറയുന്ന രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ ജൂലൈ 15 ന് അഞ്ചു മണിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷയും വിശദാംശങ്ങളും www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  0471-2347768, 7152, 7153, 7256)
പി.എന്‍.എക്‌സ്.2583/18

date