Skip to main content

കോവിഡിനെതിരെ വിദ്യാർഥികൾക്ക് കാർട്ടൂൺ മത്സരം

.......................
 കോവിഡ് അതിവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രോഗത്തെപ്പറ്റി ബോധവൽക്കരിക്കാൻ വിദ്യാർത്ഥികൾക്കായി കാർട്ടൂൺ മത്സരം. കേരള മീഡിയ അക്കാദമിയും കേരള കാർട്ടൂൺ അക്കാദമിയും ചേർന്നാണ് ബോധവൽക്കരണ കാർട്ടൂൺ രചനാ മത്സരം  ഒരുക്കുന്നത്. ഹൈസ്കൂൾ (8 - 12 ക്‌ളാസ്), കോളേജ് കുട്ടികൾക്കായി രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 4000  രൂപയും മൂന്നാം സമ്മാനം 2500 രൂപയുമാണ്. കോവിഡ് പ്രതിരോധം പ്രമേയമാക്കിയ കാർട്ടൂണുകളാണ് അയക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും.അവസാന തീയതി ഫെബ്രുവരി 10.ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് : cartoonacademy.blogspot.com

date