മാറ്റിവച്ച ഒഎംആര്‍ പരീക്ഷ 27ന്
പബ്ലിക് സര്‍വീസ് കമ്മീഷന് ജില്ലയില്‍ ജനുവരി 23-ന് ഉച്ചയ്ക്ക് 2.30 മുതല്‍ 4.15 വരെ നടത്താനിരുന്ന മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിലെ റിസപ്ഷനിസ്റ്റ് (കാറ്റഗറി നമ്പര്‍ 003/2019)തസ്തികയിലേക്കുളള ഒഎംആര്‍ പരീക്ഷ ജനുവരി 27-ന് 2.30 മുതല്‍ 4.15 വരെ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അവര്‍ക്ക് ലഭിച്ച അഡ്മിഷന് ടിക്കറ്റുമായി അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണം.
മാറ്റിവച്ച ഒഎംആര്‍ പരീക്ഷ 28ന്
പബ്ലിക് സര്‍വീസ് കമ്മീഷന് ജില്ലയില്‍ ജനുവരി 23-ന് ഉച്ചയ്ക്ക് 10.30 മുതല്‍12.15 വരെ നടത്താനിരുന്ന വിവിധ വകുപ്പുകളിലെ ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 101/2019, 144/2019) തസ്തികയിലേക്കുളള ഒഎംആര്‍ പരീക്ഷ ജനുവരി 28-ന് 2.30 മുതല്‍ 4.15 വരെ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അവര്‍ക്ക് ലഭിച്ച അഡ്മിഷന് ടിക്കറ്റുമായി അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണം.
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ കൃഷി വകുപ്പില്‍ ഫിറ്റര്‍ (കാറ്റഗറി നമ്പര്‍ 668/2014) തസ്തികയുടെ 2017 ജൂണ്‍ ഏഴിന് 558/17/ഡിഒഇ നമ്പരായി നിലവില്‍ വന്ന റാങ്ക് പട്ടികയുടെ ദീര്ഘിപ്പിച്ച കാലാവധി 2021 ഫെബ്രുവരി എട്ടിന് അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക 2021 ഫെബ്രുവരി ഒമ്പതിന് പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദായി.
- Log in to post comments