Skip to main content

വീട്ടുപടിക്കല്‍ രാത്രിയില്‍ താല്‍ക്കാലിക എമര്‍ജന്‍സി  സര്‍വീസുമായി മൃഗസംരക്ഷണ വകുപ്പ് 

    വീട്ടുപടിക്കല്‍ താല്‍ക്കാലിക എമര്‍ജന്‍സി സര്‍വീസുമായി മൃഗസംരക്ഷണ വകുപ്പ്. 2013-14 ല്‍ എറണാകുളം ജില്ലയില്‍ ആരംഭിച്ച പദ്ധതിയില്‍ രാത്രികാലങ്ങളില്‍ കര്‍ഷരുടെ വീട്ടില്‍ സേവനം എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ  ഉദ്ദേശിക്കുന്നത്.     

    രാത്രികാല എമര്‍ജന്‍സി ഡോക്ടര്‍മാരുടെ ഡ്യൂട്ടിസമയം വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയാണ്. എന്നാല്‍ 24 മണിക്കൂറും സര്‍വീസ് നല്‍കുന്ന എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രം, മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്ക് പോലുളള സ്ഥാപനങ്ങളില്‍ ഡ്യൂട്ടി ടൈം വൈകിട്ട് 8 മുതല്‍ രാവിലെ 8 വരെയാണ്. 

    പശുക്കളുടെ പ്രസവം, ഗര്‍ഭപാത്രം തളളല്‍ എന്നിങ്ങനെ സങ്കീര്‍ണ്ണമായ ചികിത്സ വേണ്ടിവരുമ്പോള്‍ രാത്രികാല എമര്‍ജന്‍സി സര്‍വീസ് കര്‍ഷകര്‍ക്കു വളരെ സഹായകരമാണ്. രാത്രികാല സര്‍വീസില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ പേരും ബ്ലോക്കും ഫോണ്‍നമ്പറും ചുവടെ: 

    ഡോ. അല്‍.യസഹ് ഉസ്മാന്‍-മൂവാറ്റുപുഴ- 9048013439, ഡോ. നിഖില്‍ ജോളി-അങ്കമാലി-9048719990, ഡോ. ശ്രീദേവ് രാജേന്ദ്രന്‍- വൈപ്പിന്‍-7025750604, ഡോ. ഹരിപ്രിയ മോഹന്‍- കൊച്ചി- 7356152534, ഡോ. ചന്ദ്രകാന്ത്. യു-ആലങ്ങാട്- 7014484813, ഡോ. സെബാസ്റ്റ്യന്‍-വാഴക്കുളം- 7907652114, ഡോ. അജ്ഞലക്ഷ്മി.ഡി.നാഥ്- കൂവപ്പടി- 9497341958, ഡോ. ശ്രീജിത്ത് ഉത്തമന്‍-പറവൂര്‍-9496800705, ഡോ.എ.ടി അഖില്‍-ഇടപ്പിളളി- 7736621407, ഡോ.കെ.എ ഷറഫുദ്ദീന്‍-കോതമംഗലം-9496130451, ഡോ.എം.സി  മുഫീദബീഗം- മുളന്തുരുത്തി- 9497387195, ഡോ. അദീന സേവ്യര്‍-പാറക്കടവ്-9400741214, ഡോ.എം.എച്ച് ആഷിഖ് ഹമീദ്- വടവ്‌കോട്-8281664253

date