നെയ്തു ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള ജില്ല പഞ്ചായത്തിന്റെ 2020-21 പദ്ധതി വിഹിതം ഉപയോഗിച്ച് പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ഐരാപുരം നെയ്തു കേന്ദ്രത്തില്‍ നെയ്തു ജോലി ചെയ്യുന്നതിന് താല്പര്യമുളള 18 നും 45 നും ഇടയില്‍ പ്രായമുളള എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട വനിതകള്‍/പുരുഷന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌റ്റൈപ്പന്റോടു കൂടി ആറുമാസക്കാലത്തെ നെയ്തു പരിശീലനം നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഈ സ്ഥാപനത്തില്‍ സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നിബന്ധനകള്‍ക്കു വിധേയമായി തൊഴില്‍ നല്‍കും. ക്ഷേമനിധി, മിനിമം കൂലി, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. താല്പര്യമുളളവര്‍ ഫെബ്രുവരി 21-ന് വൈകിട്ട് അഞ്ചിനകം നിര്‍ദ്ദിഷ്ട ഫോമിലുളള അപേക്ഷ പ്രോജക്ട് ഓഫീസര്‍, ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ്, കലൂര്‍, എറണാകുളം മേല്‍ വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9895081921, 0484-4869083 ഇ-മെയില്‍ poekm@kkvib.org.
- Log in to post comments