Skip to main content

കെ-റെയില്‍:  അവലോകന  യോഗം ചേര്‍ന്നു

    കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. നിര്‍ദ്ദിഷ്ട ഭൂമിയില്‍ വരും ദിവസങ്ങളില്‍ അതിര്‍ത്തി കല്ലുകള്‍ ഇടുന്ന ജോലികള്‍ തുടരും. പദ്ധതി സംബന്ധിച്ച് പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധംസൃഷ്ടിക്കുന്നതിന് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും  യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളാണ് യോഗം വിലയിരുത്തിയത്. 

    റൂറല്‍ എസ്.പി: കെ. കാര്‍ത്തിക്, ഡെപ്യൂട്ടി കളക്ടര്‍ പി.ബി സുനിലാല്‍, കെ റെയില്‍ സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ജെ. അനില്‍ ജോസ്, കെ റെയില്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) കെ.എസ് പരീത്, കെ - റെയില്‍ ജനറല്‍ മാനേജര്‍ ജി.കേശവ ചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date