ഡിജിറ്റല്‍ റീസര്‍വേയ്ക്ക് ടാക്‌സി വാഹനങ്ങള്‍: ക്വട്ടേഷന്‍ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ള വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വ്വ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യാത്രാസൗകര്യത്തിന് മാസവാടക നിരക്കില്‍ ടാക്‌സി വാഹനങ്ങള്‍ (ഡ്രൈവര്‍, ഇന്ധനം ഉള്‍പ്പെടെ) ആവശ്യമുണ്ട്.
കാക്കനാട് അസിസ്റ്റന്റ് ഡയറക്ടര്‍ റീസര്‍വെ കാര്യാലയത്തിലേക്കാണു വാഹനങ്ങള്‍ വേണ്ടത്.
മഹീന്ദ്ര ബൊലേറോ, മാരുതി സുസുകി സിഫ്റ്റ് ഡിസയര്‍, ഹോണ്ട അമേയ്‌സ്, ടാറ്റ ഇന്‍ഡിഗോ തുടങ്ങിയ വാഹനങ്ങളാണ് ആവശ്യം. വാഹനങ്ങള്‍ നല്ല കണ്ടീഷന്‍ ഉള്ളതായിരിക്കണം. കൂടാതെ വാഹനത്തിനു റോഡില്‍ ഓടുന്നതിനു നിയമപരമായി ആവശ്യമുള്ള എല്ലാ സാധുവായ രേഖകളും, ഡ്രൈവര്‍ക്ക് സാധുവായ ലൈസന്‍സും ഉണ്ടാകണം.
ക്വട്ടേഷനുകള്‍ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് 12 ന് ലഭിക്കത്തക്കവിധം ഓഫീസില്‍ ലഭിക്കണം. ക്വട്ടേഷനുകള്‍ അന്നേദിവസം വൈകിട്ട് 3ന് തുറന്നു പരിശോധിക്കുന്നതും സര്‍വേ ഡയറക്ടറുടെ അനുമതിക്കുശേഷം തുടര്‍നടപടി സ്വീകരിക്കുന്നതുമാണ്.
- Log in to post comments