Skip to main content
ആലുവ ജില്ലാ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച ക്ലബ്ബ് ഫൂട്ട് ക്ലിനിക്ക്

ആലുവ ജില്ലാ ആശുപത്രിയിൽ  ക്ലബ്ബ് ഫൂട്ട് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു

 

ആലുവ: ക്ലബ്ബ് ഫൂട്ട് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിൽ ക്ലബ്ബ് ഫൂട്ട് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.
കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഒരു പാദമോ ഇരു പാദങ്ങളോ കാൽ കുഴയിൽ നിന്ന് അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ്ബ് ഫൂട്ട്. നവജാതശിശുക്കളുടെ പാദത്തിനും കാൽവണ്ണയ്ക്കും കാൽ വിരലുകൾക്കും ജന്മനാ ഉണ്ടാകുന്ന വൈകല്യമാണിത്.ജനനസമയത്ത് വൈകല്യം തിരിച്ചറിഞ്ഞാൽ കൃത്യമായ ചികിത്സയോടെ ഭേദമാക്കാൻ കഴിയും.
എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബ് ഫൂട്ട് ക്ലിനിക്ക് ആലുവ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി.കെ അറിയിച്ചു.എറണാകുളം ജില്ലയിൽ ആലുവ ജില്ലാ ആശുപത്രിയിലും മുവ്വാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ് ഈ സൗകര്യം ഉള്ളത്.

date