Skip to main content

വാഷിംഗ് മെഷീൻ, ടെലിവിഷൻ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കാക്കനാട് പ്രവർത്തനമാരംഭിക്കുന്ന "എന്റെ കൂട്" സ്ഥാപനത്തിലേക്ക് വാഷിംഗ് മെഷീൻ, ടെലിവിഷൻ എന്നിവ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി: മെയ് 16ന് ഉച്ചകഴിഞ്ഞ് 2 വരെ. അന്നേദിവസം 3ന് ക്വട്ടേഷൻ തുറക്കും. കവറിന് പുറത്ത് "എന്റെ കൂട് സ്ഥാപനത്തിന്റെ വാഷിംഗ് മെഷീൻ, ടെലിവിഷൻ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ" എന്ന മേൽകുറിപ്പോടെ ജില്ലാ വനിതാ ശിശുവികസന ഓഫീസർ, ജില്ലാ വനിതാ ശിശുവികസന ഓഫീസ് എറണാകുളം, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം - 682030 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ : 0484-295294

date