Skip to main content

അസാപ് കേരളയുടെ തൊഴിൽ നൈപുണ്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 
വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരള, ജില്ലയിൽ പുതുതായി ആരംഭിക്കുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ്), ഫിറ്റ്നസ്/ജിം ട്രെയിനർ, അഡ്വർടൈസിം​ഗ് ഡിസൈൻ/ വെബ് & യു.ഐ ഡിസൈൻ, മൊബൈൽ ഹാൻഡ്സെറ്റ് റിപ്പയർ എ‍ഞ്ചിനീയർ, ടാലി എസ്സെൻഷ്യൽ/ ജി.എസ്.ടി വിത്ത് ടാലി , പൈത്തോൺ കോഴ്സ്, 2D / 3D ഓഗ്മെന്റഡ്/ വെർച്വൽ റിയാലിറ്റി ആർട്ടിസ്റ്റ്/ പ്രോഗ്രാമർ/ ഡെവലപ്പർ കോഴ്സുകൾ, ഇംഗ്ലീഷ്/ഫ്രഞ്ച്/ജർമൻ/സ്പാനിഷ്/ജാപ്പനീസ്/അറബിക്/ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 
ചുരുങ്ങിയ ചെലവിലുള്ള കോഴ്സുകളിൽ ചേരാൻ പഠിതാക്കൾക്ക് സ്കിൽ ലോൺ സൗകര്യം ലഭിക്കും. ഓൺലൈനായോ ഓഫ് ലൈനായോ ക്ലാസുകളിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in സന്ദർശിക്കുക.

ഐ.ടി, ഓട്ടോമോട്ടീവ്, മീഡിയ, ബാങ്കിം​ഗ് & ഫിനാൻസ്, സിവിൽ എഞ്ചിനീയറിം​ഗ്, ഹെൽത്ത് കെയർ, നിയമം, പവർ & എനർജി മേഖലകളിലായി നൂറ്റിമൂന്നോളം കോഴ്സുകളുണ്ട്. വ്യാവസായിക പങ്കാളിത്തത്തോടെയുള്ള കോഴ്സുകൾക്ക് ദേശീയ അന്തർദേശീയ അംഗീകാരവും മികച്ച പരിശീലകരുടെ സേവനവും ലഭിക്കും. ഐ.ടി/മീഡിയ കോഴ്സുകൾക്ക് സ്കോളർഷിപ്പുമുണ്ട്.

ജില്ലയിലെ അസാപ് മിഷനുമായി ചേർന്ന് നൈപുണ്യ പരിശീലനം നടത്താൻ ആഗ്രഹിക്കുന്ന സ്കൂൾ-കോളേജ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ,എൻ.ജി.ഒ കൾ, തൊഴിൽ പരിശീലന സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും സൗകര്യമുണ്ട്. വിശദ വിവരങ്ങൾക്ക്: 9495999647, 9495999729, 9495999671, 9495999749.

date